നീറ്റ് പരീക്ഷ ഇന്ന്; രജിസ്റ്റര്‍ ചെയ്തത് 24 ലക്ഷത്തിലേറെ വിദ്യാർത്ഥികള്‍

neet-examination
File Photo
SHARE

ദേശീയ തലത്തിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന്.  ഒരു ലക്ഷത്തോളം എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 24 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായാണ് പരീക്ഷ നടക്കുക. കേരളത്തിൽ 16 പരീക്ഷ കേന്ദ്രങ്ങളുണ്ട്.  ഉച്ചയ്ക്ക് 2 മുതൽ 5.20 വരെയാണ് പരീക്ഷ. 

പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് 11 മണിക്ക് വിദ്യാർത്ഥികളുടെ പരിശോധന തുടങ്ങും. 1.30 നുശേഷം പരീക്ഷാകേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. 1.40 കഴിഞ്ഞാൽ പരീക്ഷാ ഹാളിൽ കടത്തി വിടില്ല. ഫോട്ടോ പതിച്ച  അഡ്മിറ്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ തിരിച്ചറിയൽരേഖ എന്നിവ  പരീക്ഷാ ഹാളിൽ കൊണ്ടുപോകണം. പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നതിനു മുൻപ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയുമുണ്ടാകും . ഭാരിച്ചതോ നീണ്ട കൈയുളളതോ ആയ ഉടുപ്പ് അനുവദിക്കില്ല. മതാചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർ‌ പരിശോധനയ്ക്കായി നേരത്തേ പരീക്ഷാകേന്ദ്രത്തിലെത്തണം.  ഷൂസ് പാടില്ല. 

NEET UG 2024: Over 24 lakh candidates to appear exam, NTA guidelines

MORE IN BREAKING NEWS
SHOW MORE