E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

‘കാറിൽ’ മാർക്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുറച്ചു കാലമായി സിപിഎമ്മിന് നല്ല സമയമായിരുന്നു. എതിരാളികള്‍ അവരെക്കാള്‍ വഷളന്‍മാരായതു കൊണ്ടുമാത്രം കിട്ടിയ ആനുകൂല്യം. ജനരക്ഷായാത്ര എന്ന പേരില്‍ നടത്തിയ കോമഡി യാത്ര വഴി ബിജെപിയും സോളര്‍ റിപ്പോര്‍ട്ടു വഴി കോണ്‍ഗ്രസും നാറി നില്‍ക്കുകയായിരുന്നു. സിപിഎം ചുമ്മാതങ്ങിരുന്നാല്‍ മതിയായിരുന്നു. പക്ഷേ പറന്നു പോകുന്ന പണികളെ കോണി വച്ച് പിടിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. അതിനായി അവര്‍ മുന്നണിയുടെ ബാനറില്‍ ഒരു യാത്ര തുടങ്ങി. കേരളത്തിന് ജാഗ്രതാ നിര്‍ദേശം കൊടുക്കാനായിരുന്നു യാത്ര 

യാത്ര അവസാനിക്കാറായ സമയത്താണ് പണി കാറുപിടിച്ചു വന്നത്. മിനി കൂപ്പറിന്റെ രൂപത്തില്‍. 40 ലക്ഷം രൂപയുടെ ഒരു കാറു കാരണം കോടികളുടെ മാനനഷ്ടമാണ് പാര്‍ട്ടിക്കിപ്പോള്‍ വന്നിരിക്കുന്നത്. കൊടുവള്ളിയില്‍ വച്ചാണ് ആ വള്ളി കാറില്‍ ചുറ്റിയത്. 

പാര്‍ട്ടിക്ക് സ്വന്തമായി വണ്ടിയില്ലാത്ത സ്ഥലത്ത് കിട്ടിയ വണ്ടിക്ക് പ്രശ്നമായാല്‍ പിന്നെ എന്തു ചെയ്യും. വണ്ടി ഉള്ളവനില്‍ നിന്ന് അത് വാങ്ങും. ഈ ഉള്ളവനില്‍ നിന്ന് ഇല്ലാത്തവനിലേക്ക് കാര്യങ്ങള്‍ കൈമാറ്റം ചെയ്യുന്നതാണല്ലോ സോഷ്യലിസം. കൊടുവള്ളിയിലെ ഉള്ളവന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിപ്പോയി. അത് പാര്‍ട്ടിയുടെ കുറ്റമല്ല. സ്ഥലത്തെ കര്‍ഷകത്തൊഴിലാളിക്കോ കയര്‍ത്തൊഴിലാളിക്കോ ഇതുപോലൊരു കാറു കൊണ്ടു കൊടുക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ കിട്ടിയ വണ്ടി ഓടിക്കുക. അത്രേയുള്ളു 

ആഡംബരക്കാറും ആഡംബരമല്ലാത്ത കാറും തമ്മിലെ വ്യത്യാസമെന്തെന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. പക്ഷേ പാര്‍ട്ടി സെക്രട്ടറിക്ക് മാത്രം അറിയില്ല. എങ്കില്‍ ആ സെക്രട്ടറിക്ക് എന്തോ കുഴപ്പമുണ്ട്. ഏതായാലും, കനകം മൂലം കാമിനി മൂലം മാത്രമല്ല, കനകം കടത്തുന്നവന്റെ കാറുമൂലവും കലഹം പലവിധമുലകില്‍ സുലഭമെന്ന് ഇതോടെ പാര്‍ട്ടിക്ക് മനസിലായിക്കാണും. സത്യത്തില്‍ ഇതിലെന്താ ഇത്ര പ്രശ്നമെന്നാണ് ഇപ്പോഴും പാര്‍ട്ടിക്കാര്‍ ചോദിക്കുന്നത്. അത് വെറുതെ ഉടക്കാന്‍ വേണ്ടി ചോദിക്കുന്നതല്ല. നിഷ്ക്കളങ്കമായി ചോദിക്കുന്നതാണ്. പാര്‍ട്ടിയാകുമ്പോള്‍ അതില്‍ കള്ളപ്പണക്കാരും സ്വര്‍ണക്കടത്തുകാരുമൊക്കെ കാണും. അവര്‍ക്ക് വലിയ വലിയ കാറും ബംഗ്ലാവുമൊക്കെ കാണും. നേതാക്കള്‍ ആകുമ്പോള്‍ അവര്‍ക്ക് അണികള്‍ക്കില്ലാത്ത സൗകര്യങ്ങളൊക്കെ വേണം. അത് കൊടുക്കണം. ഇതിലെന്താ തെറ്റ് എന്നാണ് ചോദ്യം. എല്ലാം സമ്മതിക്കാമായിരുന്നു. പ്രശ്നം പാര്‍ട്ടിയുടെ പേരിന്റെ കൂടെയുള്ള കമ്യൂണിസ്റ്റ് എന്ന വാക്കാണ് 

ആദ്യ ഇഎംഎസ് സര്‍ക്കാര്‍ അറുപത് കൊല്ലം മുമ്പ് അധികാരമേറ്റപ്പോള്‍ കുറേ പേര്‍ വിചാരിച്ചിരുന്നത്രേ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ കാറൊക്കെ ഉപേക്ഷിച്ച് സൈക്കിളില്‍ യാത്ര ചെയ്യുമെന്ന്. ഒരു നാട്ടിലെയും ഒരു പാര്‍ട്ടിയിലെയും മന്ത്രിമാര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനമല്ല സൈക്കിള്‍. ഇവിടെയും ആളുകള്‍ക്ക് അത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് കരുതി സഖാക്കള്‍ ക്ഷമിച്ചേക്കണം. വെറുമൊരു മിനി കൂപ്പറില്‍ സഞ്ചരിച്ചപ്പോള്‍ ഈ ബഹളമാണെങ്കില്‍ ശരിക്കുള്ള കൂപ്പറില്‍ പോയിരുന്നെങ്കിലോ 

കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യത്യസ്തമായിരിക്കണം എന്ന വാശി ആ പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്ക് മാത്രമുള്ളതാണ്. ലീഗ് ചെയ്യുന്നുണ്ടല്ലോ കോണ്‍ഗ്രസു ചെയ്യുന്നുണ്ടല്ലോ എന്നൊക്കെ എത്ര കൂളായിട്ടാണ് അതിലെ നേതാക്കള്‍ തന്നെ ചോദിക്കുന്നത് എന്ന് കണ്ടില്ലേ. ലീഗും കോണ്‍ഗ്രസുമൊക്കെ ചെയ്യുന്നത് ചെയ്യാനാണെങ്കില്‍ പിന്നെ ഈ പാര്‍ട്ടിയും അതുപോലയേ സംസാരിക്കാവൂ. ചുമ്മാ വിപ്ളവം, രക്തസാക്ഷി, പുരോഗമനം എന്നൊന്നും പറയാന്‍ നില്‍ക്കരുത്.