E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

മാപ്പും പോരാട്ടവും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തില്‍ ബിജെപി വളരാത്തതിന്റെ കാരണം തേടി കേന്ദ്രനേതാക്കള്‍ സര്‍വേ നടത്താനോ സംസ്ഥാനം സന്ദര്‍ശിക്കാനോ ഒന്നും മിനക്കടേണ്ട കാര്യമില്ല. കാരണമന്വേഷിച്ച് ഒരിടത്തും പോണ്ട. ഇവിടെ പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്ന കുറേ നേതാക്കളുണ്ട്. സ്വന്തം പ്രസ്ഥാനത്തിന്റെ നേതാക്കളെ അപമാനിക്കാനായിട്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കെ ആര്‍ പത്മകുമാറാണ് പാര്‍ട്ടിക്ക് പറ്റിയ നേതാവാണ് താനെന്ന് ഒടുവില്‍ തെളിയിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തതാരാണെന്ന് ചോദിച്ചാല്‍ പത്മകുമാര്‍ അപ്പോള്‍ ഉത്തരം പറയും. സവര്‍ക്കറെന്ന്. അതും ഒന്നും രണ്ടും മാപ്പല്ല. മാപ്പോടു മാപ്പ് 

മാപ്പെഴുത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാക്കിയ മറ്റൊരാളെയും ലോക ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. അതിങ്ങനെ അഭിമാനമായി പറഞ്ഞു നടക്കുന്ന അണികളെയും വേറൊരിടത്തും കാണാന്‍ പറ്റില്ല. പത്മകുമാറിന്റെ സങ്കല്‍പത്തില്‍ സവര്‍ക്കര്‍ എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നു. പോലീസ് പിടിക്കുന്നു. മാപ്പെഴുതുന്നു. വീണ്ടും പോരാടുന്നു. വീണ്ടും മാപ്പെഴുതുന്നു അതായിരുന്നു സവര്‍ക്കറുടെ ഒരു ലൈന്‍. എന്തുകൊണ്ടാണ് അന്നത്തെ ഗാന്ധിജി ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കള്‍ക്കൊന്നും ഈ മാപ്പെഴുത്ത് തന്ത്രം കണ്ടുപഠിക്കാന്‍ തോന്നാത്തത് എന്നാണ് മനസിലാകാത്തത്. മാപ്പെഴുതിയിരുന്നെങ്കില്‍ നമുക്ക് അദ്ദേഹത്തെ മഹാത്മാ എന്നു വിളിക്കേണ്ടി വരില്ലായിരുന്നു. കരിങ്കാലി എന്ന് എളുപ്പത്തില്‍ വിളിക്കാമായിരുന്നു 

ഒന്നുകില്‍ ബിജെപി കേന്ദ്ര നേതാക്കള്‍ ഇടപെട്ട് സവര്‍ക്കറെപ്പറ്റി മറ്റൊരു കഥ കേരളത്തില്‍ പ്രചരിപ്പിക്കണം. അല്ലെങ്കില്‍ പത്മകുമാറിനെപ്പോലുള്ളവരെ പാര്‍ട്ടിക്കു വേണ്ടി സംസാരിക്കാന്‍ വിടാതെ പൂട്ടിയിടണം. മാപ്പെഴുതി നടന്നവരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍ എന്ന് വീമ്പു പറയുന്ന പത്മകുമാറൊക്കെ ഉണ്ടെങ്കില്‍ ഈ പാര്‍ട്ടി ഇവിടെ എങ്ങനെ ഗുണംപിടിക്കാനാണ്. ശരിയെന്ന് ഉറപ്പുള്ളത് ചെയ്താല്‍ പിന്നെ , കൊന്നാലും മാപ്പു പറയില്ലെന്ന് പറയുന്നവരെ ഇഷ്ടപ്പെട്ടുപോയവരുടെ നാടായിപ്പോയി. സോറി സാര്‍