അന്തംവിട്ട ചിന്തകൾ

Thumb Image
SHARE

ചിന്ത ജെറോമിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ലല്ലോ. സിപിഎമ്മിന് ഏറെ പ്രതീക്ഷയുള്ള യുവ നേതാവാണ്. കോണ്‍ഗ്രസ് പോലുള്ള എതിര്‍പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ വലിയ പ്രതീക്ഷ കൊടുക്കുന്നത് ചിന്തയെപ്പോലുള്ളവരാണ്. ജിമിക്കി കമ്മല്‍ അവലോകനത്തിലൂടെയാണ് ചിന്ത കേരളത്തില്‍ തരംഗമായത്. എല്ലാവരും കേട്ടിട്ടുണ്ടാവുമെങ്കിലും ഒരിക്കല്‍ കൂടി.ചിലതൊക്കെ എത്ര കേട്ടാലും മതിയാവില്ല 

ഇടതു പക്ഷത്തെ പ്രവര്‍ത്തകരായാല്‍ അല്‍പം ഗൗരവമൊക്കെ വേണമെന്ന നിയമമനുസരിച്ചാണ് ചിന്ത ജീവിക്കുന്നത്. ഈ ജിമിക്കി കമ്മല്‍ കാര്യം തന്നെ ഒരു ചിരിയോടെ പറഞ്ഞിരുന്നെങ്കില്‍ ആരും ഇത്ര ട്രോളാന്‍ പോകില്ലായിരുന്നു. പക്ഷേ മണ്ടത്തരം പറയുമ്പോഴുമുള്ള ആ ആത്മവിശ്വാസവും ഗൗരവവുമാണ് ചിന്തയെ ഒരു തമാശയാക്കി മാറ്റുന്നത്. ചിന്തയുടെ പുതിയ ഗാനനിരൂപണങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം 

MORE IN VAYIL THONNIYATHU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.