കണ്ണുകുത്തിപ്പൊട്ടിക്കാനുണ്ടോ...

SHARE

ഫുട്ബോളിലെ പല തന്ത്രങ്ങളിലൊന്നാണ് കൗണ്ടര്‍ അറ്റാക്കിങ്. ചില ടീമുകള്്‍ ഇത് ഭംഗിയാതി നടപ്പാക്കും. എന്നു വച്ചാല്‍ സ്വയം മുന്‍കൈയെടുത്ത് വലിയ ആക്രമണമൊന്നും നടത്താന്‍ പോകില്ല. പ്രതിരോധം ശക്തമാക്കി അത്യാവശ്യം സമയമൊക്കെ കളഞ്ഞിങ്ങനെ നില്‍ക്കും. എതിര്‍ ടീം ആക്രമിക്കാന്‍ വരുമ്പോള്‍ വരുത്തുത് പിഴവിലായിരിക്കും ശ്രദ്ധമുഴുവന്‍. അവരുടെ ഒരു മിസ് പാസ്സ് കിട്ടിയാല്‍ അത് കൊണ്ടു പോയി ഗോളടിച്ച് കളി ജയിക്കും. ഇതിന് കുറച്് ഭാഗ്യവും വേണം. തല്‍ക്കാലം കേരള രാഷ്ട്രീയത്തില്‍ ആ ഭാഗ്യമുള്ളത് സിപിഎമ്മിനാണ്. അറ്റാക്ക് ചെയ്ത് കളിക്കാന്‍ വന്നിരിക്കുന്നത് ബിജെപിയാണ്. അതും ദേശീയ തലത്തില്‍ നിന്ന്. അവരുടെ ഓരോ നേതാവും ഒരു ലോഡ് മണ്ടത്തരവുമായിട്ടാണ് വന്നത്. അവസാനം ഒരു വനിതാ രത്നം വന്നു. കണ്ണുക്കുത്തിപ്പൊട്ടിക്കാനുണ്ടോ. കണ്ണുകുത്തി പ്പൊട്ടിക്കാനുണ്ടോ എന്നും ചോദിച്ചായിരുന്നു വരവ് 

കണ്ടില്ലേ ഇങ്ങനൊക്കെ ഭാഗ്യം ഏത് പാര്‍ട്ടിക്ക് കിട്ടും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം ജി പോലും ഈ കണ്ണുകുത്തിപ്പൊട്ടിക്കുന്ന ചേച്ചിയെ ന്യായീകരിക്കാന്‍ നിന്നില്ല. അതുകൊണ്ട് കോടിയേരിക്ക് ഇത് കൗണ്ടര്‍ അറ്റാക്കിന്റെ സമയമാണ്. ഈ കൈവെട്ടും കാലുവെട്ടും എന്നൊക്ക നമ്മുടെ നാട്ടിലെ സാധാ ചട്ടമ്പികള്‍ പറയുന്നതാണ്. അവരു പോലും കണ്ണിനെ വെറുതെ വിടും. ഇപ്പോഴിതാ കണ്ണെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സിപിഎമ്മുകാര്‍ക്കൊപ്പെ കണ്ണുപോയാല്‍ പിന്നെ എങ്ങനെയുണ്ടാകും കാര്യങ്ങള്‍ 

ബിജെപിയുടെ ജനരക്ഷാ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ എന്നു പറഞ്ഞ് എല്‍ ഡി എഫ് മേഖലാ മാര്‍ച്ചുകള്‍ നടത്തുന്നത് ഒരാവശ്യവുമില്ലാതെയാണ്. മുന്നണി ശക്തിപ്പെടുത്താനാണെങ്കില്‍ അവര്‍ ചെയ്യേണ്ടത് വടക്കേ ഇന്ത്യയില്‍ നിന്ന് കുറേ ബിജെപി നേതാക്കളെക്കൂടി ഇറക്കുമതി ചെയ്യാന്‍ കുമ്മനം ജിയെ പ്രേരിപ്പിക്കുകയാണ്. പറ്റുമെങ്കില്‍ അവര്‍ക്കുള്ള വിമാന ടിക്കറ്റും എടുത്തു കൊടുക്കണം. ഒരു നഷ്ടവും വരില്ല എഴുതിത്തരാം. അവരൊക്കെ വന്ന് വല്ല മണ്ടത്തരവും പറയും. അതുകേട്ട് മുന്നണിയില്‍ അനുഭാവമുള്ളവര്‍ ഒറ്റക്കെട്ടാവും. എന്നിട്ടും തൃപ്തി പോരെങ്കില്‍ കുറച്ചു പിള്ളേരെ പരിശീലിപ്പിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിടാനും ട്രോളിറക്കാനും ചാനലില്‍ ചര്‍ച്ചക്കു പോകാനും ഇരുത്തുക. ഇപ്പഴത്തെ കാലത്തെ രാഷ്്ട്രീയ പ്രവര്‍ത്തനത്തിന് അതൊക്കെ മതി. സഖാക്കളുടെ കണ്ണൊക്കെ പോയാല്‍ എന്നതാകണം ആദ്യത്തെ മുഖ്യ വിഷയം 

പറയുന്നത് തമാശയായിട്ടാണെങ്കിലും ഒരു കാര്യം സൂക്ഷിച്ചോണം. പണ്ട് തമാശയെന്നും നടക്കാത്തതെന്നും വിചാരിച്ച കാര്യങ്ങളൊക്കെയാണ് ഇപ്പോള്‍ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് കണ്ണിന്റെ കാര്യത്തില്‍ ഒരു കണ്ണു വേണം. കോടിയേരിക്കും

MORE IN Vayil Thonniyathu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.