യാത്രയുടെ ബാക്കിപത്രം

SHARE

തുടങ്ങിപ്പോയതു കൊണ്ടു മാത്രം ബിജെപിക്ക് ജനരക്ഷാ മാര്‍ച്ച് കൊണ്ടവസാനിപ്പിക്കേണ്ടി വന്നു. ആദ്യം വന്നിട്ട് മുങ്ങിയ അമിത് ഷാ സമാപനത്തിന് എത്തി. ഇത്തവണ ഒരുപാട് നടക്കാനൊന്നും നിന്നില്ല. അമിത് ഷാ വന്നതും അണികള്‍ ആശയക്കുഴപ്പത്തിലായി. പതിവനുസരിച്ചാണെങ്കില്‍ ജയ് അമിത് ഷാ എന്നാണ് മുദ്രാവാക്യം വിളിക്കേണ്ടത്. പക്ഷേ ജയ് അമിത് ഷാ എന്നത് മൂപ്പരുടെ മകന്‍റെ പേരാണ്. മകനാണെങ്കില്‍ കമ്പനിയുടെ ആസ്തി പതിനാറായിരം മടങ്ങ് വര്‍ധിപ്പിച്ച് കുപ്രശസ്തനായി നില്‍ക്കുന്ന സമയവുമാണ്. ഇനി അത് ഓര്‍മിപ്പിച്ച് കളിയാക്കാനായി ജയ് അമിത് ഷാ എന്നു വിളിക്കന്നു എന്നോ മറ്റോ നേതാവ് സംശയിക്കുമോ എന്നായിരുന്നു അണികളുടെ സംശയം. ഏതായാലും നടന്ന് തളര്‍ന്ന കുമ്മനം ജി യാത്ര ഒരിടത്ത് കൊണ്ട് നിര്‍ത്തി 

ജനരക്ഷാ യാത്ര കൊണ്ട് യഥാര്‍ഥത്തില്‍ രക്ഷപ്പെട്ടത് സിപിഎമ്മാണ്. ബിജെപിക്ക് ഏതായാലും ഒരു രക്ഷയും ഉണ്ടായില്ല. പുറത്ത് നിന്ന് ആളെക്കൊണ്ടു വന്ന് സ്വന്തം സംസ്ഥാനത്തിന്റെ കുറ്റം പറഞ്ഞു കേള്‍പ്പിച്ച ഒരിമേജാണ് ബിജെപിക്ക് കിട്ടിയത്. കോണ്‍ഗ്രസുകാരാകട്ടെ സിപിഎമ്മിനെ കേരളത്തിന്റെ അവസ്ഥ പറഞ്ഞ് വിമര്‍ശിക്കുന്നത് നിര്‍ത്തി വയ്ക്കുകയും ചെയ്തു. അവരിപ്പോള്‍ ആകെ പറയുന്നത് സോളര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ എന്തോ സാങ്കേതിക പ്രശ്നമുണ്ടെന്നോ മറ്റോ മാത്രമാണ്. ബിജെപിക്കാര്‍ കേരളത്തെ കുറ്റം പറയുന്ന കേട്ട് അവസാനം നമുക്ക് തന്നെ സംശയമുണ്ടായി. ശരിക്കും ഇനി രണ്ട് കേരളം ഉണ്ടോ എന്ന്. നമ്മവ്‍ ജീവിക്കുന്ന കേരളവും. ബിജെപിക്കാര്‍ ജീവിക്കുന്ന കേരളവും. ബിജെപിക്കാര്‍ക്ക് ഇത് സിപിഎം ചട്ടമ്പികളുടെ ഒരു നാട് മാത്രമാണ് 

MORE IN Vayil Thonniyathu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.