ലിച്ചിയുടെ വെളിപാട്

vayil-thonniyath-lichi
SHARE

സിനിമാ മേഖല ഒന്നുണര്‍ന്ന ആഴ്ചയാണ് കഴിഞ്ഞു പോകുന്നത്. എന്നിട്ടും കുറച്ച് കണ്ണീരു കണ്ടു. അങ്കമാലി ഡയറീസ് നായിക ലിച്ചിയാണ് അവധിക്കാലത്തും ഒരു കണ്ണീര്‍പ്പടമായി നിറഞ്ഞോടിയത്. അയ്യോ. ലൈവില്‍ വന്നാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത് ലിച്ചി? 

നമ്മുടെ നാട്ടിലെ ഏറ്റവും നിഷ്കളങ്കരായ മനുഷ്യരെ കാണമെങ്കില്‍ താരങ്ങളുടെ ഫാന്‍സ് ക്ലബുകളില്‍ പോയി നോക്കിയാല്‍ മതി. രാഷ്ട്രീയക്കാര്‍ക്കു വരെ സ്വയം വിമര്‍ശനവും ഗ്രൂപ്പിസവുമൊക്കെയുണ്ട്. ഇവിടെ ഫാന്‍സ് കണ്ണുമടച്ച് തങ്ങളുടെ താരങ്ങള്‍ക്കു വേണ്ടി നില്‍ക്കും. മമ്മൂട്ടി ഫാന്‍സിന്റെ മനസില്‍ മമ്മൂട്ടിക്ക് ഒരിക്കലും പ്രായമാകില്ല. അതുകൊണ്ട് അദ്ദേഹം ലിച്ചിയെപ്പോലെ പ്രായപൂര്‍ത്തിയായെന്ന് തോന്നിക്കുന്ന ഒരു കുട്ടിയുടെ അച്ഛനായി അഭിനയിക്കില്ല. മമ്മൂട്ടി ഫാന്‍സിന്റെ നിയമമനുസരിച്ച് പെറ്റു വീഴുന്ന കുട്ടിയായായും മമ്മൂട്ടിയെ മമ്മുക്ക എന്നേ വിളിക്കാവൂ. മകന്‍ ദുല്‍ക്കര്‍ പോലും ജീവനില്‍ കൊതിയുള്ളതുകൊണ്ട് ഈ നിയമം പാലിക്കുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്. മമ്മൂട്ടീ എന്ന് ആരെങ്കിലും വിളിക്കുന്നത് കേള്‍ക്കാന്‍ കൊതിയാകുമ്പോള്‍ മമ്മൂട്ടി തന്നെ കണ്ണാടിക്കു മുന്നില്‍ പോയി നിന്ന് മമ്മൂട്ടീ എന്ന് നീട്ടി വിളിക്കുമത്രേ. കഷ്ടം 

ലിച്ചിയെ തെറി വിളിച്ച് കരയിച്ച മമ്മൂട്ടി ഫാന്‍സ് സത്യത്തില്‍ പ്രായം എന്ന സംഗതിയെ മമ്മൂട്ടി എങ്ങനെയാണ് രസകരമായി കൈകാര്യം ചെയ്യുന്നത് എന്നു കൂടി കണ്ടു പഠിക്കണം. മുമ്പൊരു ദിവസം 73 വയസു പ്രായമുള്ള മന്ത്രി കടന്നപ്പള്ളി തന്നെക്കാള്‍ ഏഴെട്ടുവയസ് ചെറുപ്പമായ മമ്മൂട്ടിയെ ചേട്ടന്‍ എന്നു വിളിച്ചു 

ഇതിത്രയൊക്കെയേ ഉള്ളു. എന്തിനാണീ ലിച്ചി കരഞ്ഞതെന്ന് മാത്രം മനസിലാകുന്നില്ല. ഞാന്‍ മമ്മൂട്ടിയുടെ മോളായും അമ്മയായും നായികയായും ഒക്കെ അഭിനയിക്കും പോയി പണി നോക്കടാ എന്ന് പറഞ്ഞാല്‍ പോരേ. ചിലപ്പോള്‍ തനിക്കും വേറെ പണി നോക്കേണ്ടി വന്നേക്കും എന്നു പേടിച്ചിട്ടാവും. അല്ലേ 

തമിഴ്നാട്ടിലും ഒരു പെണ്‍കണ്ണീര്‍ കണ്ടു. അവിടെ ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം നടക്കുകയായിരുന്നു. അതില്‍ നായിക ധന്‍സിക, അതായത് നമ്മുടെ കബാലിയില്‍ രജനീകാന്തിന്റെ മകളായി അഭിനയിച്ചില്ലേ , ആ കുട്ടി സംസാരിച്ചപ്പോള്‍ സംവിധായകന്‍ ടി രാജേന്ദ്രനെ വേണ്ട പോലെ പരാമര്‍ശിച്ചില്ല. എന്നുവച്ചാല്‍ പുകഴ്ത്തിയില്ല. അതിന് ആ മനുഷ്യന്‍ പറഞ്ഞ പറച്ചിലുണ്ടല്ലോ. തമിഴറിയാമെങ്കില്‍ കേട്ടോളൂ.ഹോ. സഹിക്കില്ല. വര്‍ത്തമാനം കേട്ടാലേ അറിയാം ആളൊരു ബോറനാണെന്ന്. ധന്‍സിക ആദ്യമൊന്ന് കരഞ്ഞെങ്കിലും പിന്നെ കൃത്യമായി മറുപടി കൊടുത്തു. വകതിരിവില്ലാത്തവരോടൊക്കെ വേറെ എന്ത് ചെയ്യാനാണ്? 

MORE IN Vayil Thonniyathu
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.