മണൽ മാഫിയയുടെ അതിക്രമം ഫോണിൽ പകർത്തി; യുവാവിന് മർദനം

ഉദ്യോഗസ്ഥർ മണൽ കടത്ത് തടഞ്ഞത് ഫോണിൽ പകർത്തിയ യുവാവിന് മണൽ മാഫിയയുടെ മർദനം. മലപ്പുറം കാരാത്തോടാണ് സംഭവം. പിന്നാലെയെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് മണൽ മാഫിയയുടെ വാഹനം തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഉദ്യോഗസ്ഥരെ മണ്ണുമാഫിയ ഭീഷണിപ്പെടുത്തുന്നത് യുവാവ് ഫോണിൽ പകർത്തി. ഇതിനെ തുടർന്നായിരുന്നു മണ്ണുമാഫിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചത്.

അതു വഴി കടന്നു പോയ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അക്രമിസംഘത്തെ പിടികൂടുകയും ചെയ്തു. മർദനമേറ്റ യുവാവ് ആശുപത്രിയിൽ ചികിൽസ തേടി തിരികെ വരുമ്പോൾ മറ്റൊരു സംഘം വീണ്ടും മർദിച്ചു. ഈ ആക്രമണത്തിൽ ആറു യുവാക്കൾക്ക് പരുക്കേറ്റു

പ്രദേശത്തെ മണ്ണു കടത്തിനെതിരെ യുവാക്കൾ പ്രതികരിക്കുകയും ഇതിൽ ഒരാളെ കഴിഞ്ഞ വർഷം ഓട്ടോയിൽ കഞ്ചാവ് വെച്ച്  മണ്ണുമാഫിയ കുടുക്കിയിരുന്നു. അതിനു ശേഷം ഈ യുവാക്കൾ മണ്ണുമാഫിയുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് യുവാക്കൾക്കെതിരെയുള്ള മർദനമെന്നാണ് പരാതി.മലപ്പുറം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.