പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവിന് 30 വര്‍ഷം കഠിന തടവ്

kollam-crime
SHARE

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നു വയസ്സുകാരന് മുപ്പതു വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. കൊല്ലം തെന്മല ഒറ്റയ്ക്കൽ സ്വദേശി റെനിൻ വർഗീസിനാണ് പുനലൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തെന്മല ഒറ്റയ്ക്കൽ മാപ്പിളശേരി വീട്ടിൽ 23 വയസുള്ള റെനിൻ വർഗീസിനെയാണ് പുനലൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. മുപ്പതു വർഷം കഠിന തടവും മുപ്പത്തിഅയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വർഷം മേയിലാണ് കേസിനാസ്പദമായത് നടന്നത്. പീഡനശേഷം ഒളിവിൽ പോയ പ്രതിയെ മൂന്ന് മാസങ്ങൾക്ക് ശേഷം ബെംഗളുരുവിൽ നിന്നാണ് പുനലൂർ പൊലീസ് പിടികൂടിയത്. മുൻപും സമാനമായ പീഡന കേസിൽ പ്രതിയായിരുന്നു റെനിൻ വർഗീസ്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നുമാസം കഠിനതടവ് അധികമായി അനുഭവിക്കണം. 

MORE IN Kuttapathram
SHOW MORE