500 രൂപയെച്ചൊല്ലി തർക്കം; അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് ഗുണ്ടാ നേതാവ്

harippad-murder
SHARE

ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് ചെറുതന സ്വദേശിയായ ഗുണ്ടാ നേതാവ്.  നിരവധി കേസുകളില്‍ പ്രതിയായ യദുകൃഷ്ണനെ ഹരിപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. ഡാണാപ്പടിയിൽ മീൻ കട നടത്തുന്ന ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശ് ആണ് കൊല്ലപ്പെട്ടത് 

500 രൂപയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. ഡാണാപ്പടിയിൽ മീൻ കട നടത്തുന്ന ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശിനോട് യദുകൃഷ്ണൻ 500 രൂപ ആവശ്യപ്പെട്ടു. 500 രൂപ പണമായി നൽകുമ്പോൾ ഗൂഗിൾ പേ വഴി തിരികെ നൽകാമെന്ന് യദു കൃഷ്ണൻ പറഞ്ഞു. എന്നാൽ പണം നൽകാൻ ഓം പ്രകാശ് തയ്യാറായില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യദുകൃഷ്ണൻ ഓംപ്രകാശിനെ കുത്തി. കുത്തേറ്റ് ഓടിയ ഓംപ്രകാശ് ഡാണാപ്പടിയിലെ ബാറിനു മുന്നിലെ റോഡിൽ കുഴഞ്ഞു വീണു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഓംപ്രകാശിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു രാത്രിയായതിനാൽ കുത്തിയത് ആരാണെന്ന് ആരുംകണ്ടിരുന്നില്ല. കത്തിക്കുത്ത് നടക്കുമ്പോൾ ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച നാല് അതിഥി തൊഴിലാളികളെ സംശയത്തെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്തപ്പോഴും സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുത്തിയത് ഇവരല്ലെന്ന് വ്യക്തമായി. അന്വേഷണത്തിൽ യദുകൃഷ്ണനാണ് കുത്തിയതെന്ന് കണ്ടെത്തി.  മല്‍സ്യം മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ഓംപ്രകാശിനെ കുത്തിയത്.

ഓം പ്രകാശിനെ കുത്തിയശേഷം  യദുകൃഷ്ണൻ ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ബാറിലെത്തി മദ്യപിച്ചു. തുടർന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിലെത്തി. ഇവിടെ വച്ച് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇന്നുരാവിലെ യദുകൃഷ്ണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. 

MORE IN Kuttapathram
SHOW MORE