കരിമണൽ ഖനനത്തിൽ പ്രതിഷേധം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐയും

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ പ്രതിഷേധസമരം ശക്തിപ്പെടുന്നു. കോൺഗ്രസ്‌ തുടക്കമിട്ട പ്രതിഷേധങ്ങൾക്ക് പിന്നാലെ കരിമണൽ കടത്താണ് നടക്കുന്നതെന്ന ആരോപണവുമായി സിപിഐയും രംഗത്തെത്തി. ഇതിനിടെ പൊഴിമുഖത്തെ മണൽ നീക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്

സ്റ്റോപ്പ് മെമ്മോ നൽകിയ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയേ സർക്കാർ സ്ഥലം മാറ്റി 

ലീഡിങ് ചാനലിലെ എക്കലും ചെളിയും നീക്കാതെയാണ് തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതെന്ന വാദം തെളിയിക്കാനാണ് ഡിസിസി പ്രസിഡന്റ്‌ എം ലിജുവും സംഘവും ജലയാത്ര നടത്തിയത്. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള പതിനൊന്ന് കിലോമീറ്റർ  ലീഡിങ്ങ് ചാനലുടെയായിരുന്നു ജലയാന യാത്ര. പ്രളയ പ്രതിരോധത്തിന്റെ പേരിൽ  കോവിഡ് നിയന്ത്രണം മറയാക്കി തോട്ടപ്പള്ളിയിൽ നിന്നു കരിമണൽ കടത്ത് തന്നെയാണ് നടക്കുന്നതെന്ന്  ലിജു ആരോപിച്ചു .

അഴിമതിക്കാരായ ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന ആരോപണമാണ് സിപിഐ ഉന്നയിക്കുന്നത് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ റിലേസമരം തുടരുകയാണ്. അതേസമയം തന്നെ പൊഴി വീതികൂട്ടാനായി  എടുക്കുന്ന നൂറുകണക്കിന് ലോഡ് മണൽ ദിവസേനെ  കെ.എം.എം.എല്ലിലേയ്ക്ക് കൊണ്ടുപോകുന്നതും തുടരുകയാണ്