മുൻ മോദിസർക്കാരില്‍ മന്ത്രി; ഗുജറാത്തിൽ കോണ്‍ഗ്രസില്‍ ചേർന്ന് മുന്‍ ബിജെപി എംപി

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ഭരണ കക്ഷിയായ ബിജെപിക്ക് തലവേദനയായി നേതാവിന്റെ മറുകണ്ടം ചാടൽ. മുതിർന്ന ബിജെപി നേതാവും മുന്‍ എംപിയുമായ പ്രഭാത്‌ സിൻ ചൗഹാനാണു പാർട്ടിയെ ഞെട്ടിച്ച് കൊണ്ട്  കോൺഗ്രസിലേക്ക് ചേക്കേറിയത്. നേരത്തെ ഹലോൽ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയായിരുന്നു ഇദ്ദേഹം

2017 ൽ കലോൽ മണ്ഡലത്തിൽ നിന്ന് തന്റെ മരുമകൾ സുമൻ ചൗഹാനെ പാർട്ടി മത്സരിപ്പിച്ചപ്പോൾ ചൗഹാൻ ബിജെപിയുമായി അസ്വസ്ഥനായിരുന്നു. മാത്രമല്ല ഈ മണ്ഡലത്തില്‍ ചൗഹാൻ തന്റെ ഭാര്യക്ക് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൗഹാനെ ബിജെപി മാറ്റിനിർത്തി. പക്ഷെ ഇവിടെ പാർട്ടി പരാജയപ്പെടുകയും ചെയ്തു.

നേതാക്കളായ സച്ചിൻ പൈലറ്റ്,  ജഗദീഷ് താക്കൂർ, സിദ്ധാർത്ഥ് പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഭാത്‌ സിൻ ചൗഹാൻ കോൺഗ്രസിൽ ചേർന്നത്. 1998ലും 2002ലും കലോലിൽ നിന്നുള്ള ബിജെപി എംഎൽഎയായ അദ്ദേഹം ഗുജറാത്തിലെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ സംസ്ഥാന മന്ത്രി കൂടിയായിരുന്നു.വരുന്ന തെരഞ്ഞെടുപ്പിൽ കലോലിൽ നിന്നോ ഗോധ്ര നിയമസഭാ മണ്ഡലത്തിൽ നിന്നോ മത്സരിക്കാനാണ് ചൗഹാൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

Former BJP MP Prabhatsinh Chauhan joins Congress in Gujarat