'പാലം അപകടം ദൈവ വിധി'; മോർബി തൂക്കുപാലം അപകടത്തിൽ മാനേജർ

ഗുജറാത്തിലെ മോർബി തൂക്കുപാലം അപകടത്തിൽ വിവാദ പരാമർശവുമായി പാലം നിർമിച്ച ഒറിവ ഗ്രൂപ്പ് മാനേജർ. പാലം അപകടം ദൈവ വിധിയാണെന്നാണ് മാനേജർ ദീപക് പരീഖ് കോടതിയിൽ പറഞ്ഞത്. അതേസമയം അപകടത്തിൽ ഒറിവ ഗ്രൂപ്പിന്റെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. തൂക്കുപാലത്തിന്റെ കേബിളുകൾ കമ്പനി മാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കേബിളുകൾ തുരുമ്പിച്ച നിലയിലായിരുന്നു. ഗ്രീസും ഓയിലും ഇട്ടിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതലയുള്ളപ്പോഴാണ് കമ്പനി ഗുരുതരമായ അനാസ്ഥ കാണിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 135 പേരാണ് പാലം തകർന്നുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്.

It was will of God, Deepak Parekh on morbi bridge collapse in court