ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചു. കാല്‍ നൂറ്റാണ്ടായി  ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ ശക്തമായ ത്രികോണ മല്‍സരമാണ്  പ്രതീക്ഷിക്കുന്നത്. ഡല്‍ഹിക്കും പഞ്ചാബിനും ശേഷം ഗുജറാത്തില്‍ വേരുറപ്പിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമമാണ് തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞതവണ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കോണ്‍ഗ്രസിന് ഇത്തവണ ആ പ്രകടനം കാഴ്ചവയ്ക്കാനാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. പുറത്തുവന്ന പ്രീ–  പോള്‍ സര്‍വേകളില്‍ ബിജെപിക്ക് വ്യക്തമായ ആധിപത്യമാണ് പ്രവചിക്കുന്നത്. 

Gujarat assembly election date to be announced today