കേമ്പിളുകൾ തുരുമ്പിച്ചു, ഗ്രീസും ഓയിലും ഇല്ല; ഒറിവ ഗ്രൂപ്പിനെതിരെ പൊലീസ് റിപ്പോർട്ട്

ഗുജറാത്ത്‌ മോർബി തൂക്കുപാലം അപകടത്തിൽ പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതലയുണ്ടായിരുന്ന ഒറിവ ഗ്രൂപ്പിനെതിരെ പൊലീസ് റിപ്പോർട്ട്‌. തൂക്കുപാലത്തിന്റെ കേബിളുകൾ തുരുമ്പിച്ചത്. ഗ്രീസും ഓയിലും ഇല്ല. അതിനിടെ അപകടം ദൈവവിധിയാണെന്ന് ഒറീവ ഗ്രൂപ്പ്‌ മാനേജർ ദീപക് പരീഖ് കോടതിയിൽ പറഞ്ഞു. ഇതുവരെ 47 കുട്ടികൾ ഉൾപ്പെടെ 135 പേരുടെ മരണമാണ് അപകടത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത് 

തൂക്കുപാലം പൂർണമായി ആറ്റുകുറ്റപ്പണി നടത്തി തുറന്നുകൊടുക്കാനായിരുന്നു കരാർ. എന്നാൽ ഒറീവ ഗ്രൂപ്പ്‌ അറ്റകുറ്റപ്പണി എന്ന പേരിൽ ചെയ്തത് പാലത്തിന്റെ പ്രതലം മാറ്റി എന്നതുമാത്രം. കേബിളുകൾ പലതും തുരുമ്പിച്ചു. ഗ്രീസും ഓയിലും കാണാൻ പോലും ഇല്ലെന്ന് മോർബി ഡപ്യൂട്ടി Superintendent പിഎ സാല കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അറ്റകുറ്റപ്പണിക്ക് ശേഷമുള്ള പരിശോധനയോ ഫിറ്റ്നസ് സർട്ടിഫിക്കറ്റോ ഇല്ലാതെ ഒക്ടോബർ 26നാണ് പാലം വീണ്ടും തുറന്നുകൊടുത്തത്. തൂക്കുപാലം അപകടം ദൈവവിധിയെന്ന വിവാദ പരാമർശം നടത്തി ഒറീവ ഗ്രൂപ്പ്‌ മാനേജർ ദീപക് പരീഖ്. കസ്റ്റഡി അപേക്ഷ പരിഗണിക്കവേ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് ഇയാൾ ഇങ്ങനെ പറഞ്ഞത്. ഒറീവ ഗ്രൂപ്പ് മാനേജർമാർ, ഫാബ്രിക്കേഷൻ ജോലികളിൽ ഏർപ്പെട്ടവർ, സുരക്ഷ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒൻപത് പേരാണ് അറസ്റ്റിലായിട്ടുള്ളത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന്  ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ്