'സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം'

bengal
SHARE

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി മനോരമ ന്യൂസിനോട്. കേരളത്തിലുള്ളവര്‍ക്ക് ഈ രാഷ്ട്രീയ സാഹചര്യം മനസിലാകുമെന്നും അധിര്‍ മനോരമന്യൂസിനോട് പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസിന്‍റെ ആശയും ആവേശവുമായ അധിര്‍ മല്‍സരിക്കുന്ന ബഹാരംപുരില്‍ തിങ്കളാഴ്ച്ചയാണ് വോട്ടെടുപ്പ്. 

ബംഗാളില്‍ കോണ്‍ഗ്രസിന്‍റെ മേല്‍വിലാസവും നായകനും അധിര്‍ രഞ്ജന്‍ ചൗധരിയാണ്. ലോക്സഭ കക്ഷി നേതാവ്. മമത ബാനര്‍ജിയോട് കടുത്ത എതിര്‍പ്പ്. അതുകൊണ്ടുതന്നെ സിപിഎമ്മിനോടാണ് താല്‍പര്യം. സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമ്മിനോട് തോളോടുതോള്‍ ചേര്‍ന്നാണ് ഇത്തവണ പോരാട്ടം. കവിതകളും ചരിത്രവും നിറഞ്ഞ പ്രസംഗങ്ങളുമായി വോട്ടര്‍മാരുടെ മനസ് തൊടുന്നു. മതേതരത്വം ഉൗന്നിപ്പറയുന്നു. ടിപ്പിക്കല്‍ ബംഗാളി ഭദ്രലോക് ശൈലി. (ഹോള്‍ഡ്) സിപിഎമ്മുമായി സീറ്റ് ധാരണയുണ്ടാക്കിയത് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി.

പ്രണബ് മുഖര്‍ജിയുടെ തണലിലായിരുന്നു അധിറിന്‍റെ വളര്‍ച്ച. 1951ല്‍ ചുവപ്പ് കയറിയ ബഹാരംപുരില്‍ നിന്ന് ആര്‍എസ്പി സ്ഥാനാര്‍ഥികളായിരുന്നു ജയിച്ചിരുന്നത്. 1999ല്‍ അധിര്‍ മണ്ഡലം പിടിച്ചെടുത്തു. അടിയൊഴുക്കുകളിലും പതറാതെ വെന്നിക്കൊടി പാറിച്ചുകൊണ്ടേയിരുന്നു. 2019ല്‍ 80,000 വോട്ടിന്‍റെ ഭൂരിപക്ഷം. അധിറിന്‍റെ വിക്കറ്റെടുക്കാന്‍ ക്രിക്കറ്റ് താരം യൂസുഫ് പഠാനെയാണ് ഇത്തവണ മമത ബാനര്‍ജി നിയോഗിച്ചിരിക്കുന്നത്. 

adhir ranjan chowdhury reaction

MORE IN INDIA
SHOW MORE