വാല്‍പാറയില്‍ കാട്ടാന ആക്രമണം; ആദിവാസി കൊല്ലപ്പെട്ടു

HIGHLIGHTS
  • മരിച്ചത് അയ്യര്‍പാടിയിലെ രവി
  • കാട്ടാന ചവിട്ടി വീഴ്ത്തുകയായിരുന്നു
  • ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
valpara-wildelephant-08
SHARE

തമിഴ്നാട് വാൽപാറയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. അയ്യർപാടിയിലെ നെടുങ്കുന്ത്ര ആദിവാസി ഊരിലെ രവി(54)യാണ് മരിച്ചത്. രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം കോളനിയിലേക്ക് നടന്ന് പോവുമ്പോഴായിരുന്നു ആനയുടെ ആക്രമണം. തോട്ടത്തിൽ നിൽക്കുകയായിരുന്ന കാട്ടാന ഓടിയെത്തി രവിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. രവിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രവിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ വിജയൻ, രാമചന്ദ്രൻ എന്നിവർക്ക് ആനയെക്കണ്ട് ഓടുന്നതിനിടയിൽ വീണ് പരുക്കേറ്റിട്ടുണ്ട്. ഇരുവരും വാൽപ്പാറ ആശുപത്രിയിൽ ചികില്‍സയിലാണ്.

Tribal man killed in Wild elephant attack

MORE IN BREAKING NEWS
SHOW MORE