ദുരന്തത്തിലും ബിജെപിയെ കൈവിടാതെ മോർബി; വൻ മുന്നേറ്റം

130 ലേറെ പേർ മരിച്ച തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബി മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ 3622 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. 

സിറ്റിങ് എംഎൽഎയായ ബ്രിജേഷ് മെർജയ്ക്ക് പകരം അപകട സമയത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ കാന്തിലാൽ അമൃതിയയ്ക്ക് സീറ്റ് നല്‍കാനുള്ള ബിജെപി തന്ത്രം ഫലിച്ചു. ബിജെപിയുടെ സീറ്റ് ചർച്ചകളിലേ ഇല്ലാതിരുന്ന കാന്തിലാൽ ലൈഫ് ജാക്കറ്റും ധരിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയതോടെയാണ് ചിത്രത്തിലേക്ക് വന്നത്. ജയന്തിലാൽ പട്ടേലാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. 

BJP leads in Morbi despite bridge collapse tragedy