പാനി പൂരി വില്‍ക്കുന്ന മോദി’; വൈറലായി ഗുജറാത്തില്‍ നിന്നൊരു അപരന്‍..!

anil-bhai-modi
SHARE

‘ഗുജറാത്തില്‍ പാനി പൂരി വില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി’; സോഷ്യല്‍ മീഡിയയില്‍ ദൃശ്യം കണ്ടവരെല്ലാം ഞെട്ടി! പിന്നെ എന്താണ് സംഭവമെന്ന് അന്വേഷണമായി. ഗുജറാത്തിലെ ആനന്ദിൽ പാനി പുരി വില്‍ക്കുന്ന അനിൽ ഭായ് തക്കറിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായത്. ഹെയർസ്റ്റൈലും വെളുത്ത താടിയുമെല്ലാം കണ്ടാല്‍ ഒറ്റനോട്ടത്തില്‍ മോദിയല്ല എന്ന് ആരും പറയില്ല.

anil-bhai
അനിൽ ഭായ് തക്കര്‍

‌‌‌‌‌‌‌‌‌‌‌‌‌‌‌

ജുനാഗഡ് സ്വദേശിയായ അനില്‍ ഭായ് തന്‍റെ 18ാം വയസ്സില്‍ ആരംഭിച്ചതാണ് പാനിപൂരി കച്ചവടം. മുത്തച്ഛന്‍ ആരംഭിച്ച തുളസി പാനി പുരി സെന്‍റര്‍ എന്ന കട പിന്നീട് അനില്‍ ഭായ് ഏറ്റെടുക്കുകയായിരുന്നു. പ്രധാനമന്ത്രിയോടുള്ള രൂപ സാദൃശ്യം കാരണം പാനീ പൂരി കഴിക്കാന്‍ എത്തുന്നവരില്‍ പലരും തന്നോടൊപ്പം സെൽഫി എടുക്കാറുണ്ടെന്നും 71 കാരനായ അദ്ദേഹം പറയുന്നു. 

സെല്‍ഫി മാത്രമല്ല, നാട്ടുകാരിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും വളരെയധികം സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ട്, പ്രധാനമന്ത്രി മോദി എന്നാണ് നാട്ടുകാർ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രൂപത്തില്‍ മാത്രമല്ല പ്രധാനമന്ത്രിയുടെ ആശയങ്ങളും തനിക്ക് പ്രചോദനമാണെന്നും അദ്ദേഹം ശുചിത്വത്തിന് ഊന്നൽ നൽകുന്നതുപോലെ, തന്‍റെ സ്റ്റാളും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നും തക്കർ കൂട്ടിച്ചേര്‍ത്തു.

vikasmahantedance-22
വികാസ് മഹന്തേ

എന്നാല്‍ ഇതാദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു അപരന്‍ വരുന്നത്. മുന്‍പ് മോദിയുമായുള്ള രൂപസാദൃശ്യം കാരണം മുംബൈയിലെ മലാഡിൽ നിന്നുള്ള വികാസ് മഹന്തേയും വൈറലായിരുന്നു. ഈ വർഷം ആദ്യമാണ് നൃത്തം ചെയ്യുന്ന പ്രധാനമന്ത്രിയുടേത് എന്ന പേരില്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യം ഇത് ഒരു ഡീപ്ഫേക്ക് ആയിരിക്കാം എന്നായിരുന്നു അനുമാനം. എന്നാല്‍ പിന്നീട് വിഡിയോയിലുള്ളത് താനാണെന്ന് വെളിപ്പെടുത്തി വികാസ് രംഗത്തെത്തിയിരുന്നു.

Anil Bhai Thakkar who sells Pani Puri, looks like Narendra Modi has gone viral.

MORE IN INDIA
SHOW MORE