റോഡിൽ ക്രിക്കറ്റ്; പന്തെറിഞ്ഞ് രാഹുൽ; ഒടുവിൽ ഒപ്പും ചുംബനവും; വിഡിയോ

തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന തെലങ്കാനയിൽ വലിയ ആവേശത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നത്. ഒരു കുട്ടിക്കൊപ്പം യാത്രയ്ക്ക് ഇടയിൽ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ അദ്ദേഹം തന്നെ ഇപ്പോൾ ട്വിറ്ററിൽ പങ്കുവയ്ക്കുന്നു. കുട്ടിക്ക് ബാറ്റ് ചെയ്യാൻ ബോൾ എറിഞ്ഞുെകാടുക്കുകയാണ് രാഹുൽ. കിട്ടിയ സമയമെല്ലാം നന്നായി കളിച്ച അവനെ അടുത്ത് വിളിച്ച് ബാറ്റിൽ ഒപ്പിട്ടു നൽകുകയും പോകാൻ നേരം നെറ്റിയിൽ ചുംബിക്കുന്നതും വിഡിയോയിൽ കാണാം.  ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെ അഞ്ചു റൺസിനു തോൽപിച്ച് സെമി പ്രതീക്ഷകൾ സജീവമാക്കി ടീം ഇന്ത്യയെയും അദ്ദേഹം അഭിനന്ദിച്ചു. വിഡിയോ കാണാം.