വന്ദേ ഭാരതിന് പിന്നാലെ ‘വന്ദേ മെട്രോ’; ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം

vande-bharat.jpg.image.845.440
വന്ദേ ഭാരത് (ഫയല്‍ ചിത്രം)
SHARE

ഇന്ത്യയുടെ സെമി ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരതിന് പിന്നാലെ ‘വന്ദേ മെട്രോ’ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം ജൂലൈയോടെ പരീക്ഷണ ഓട്ടം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്റ്റോപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, പെട്ടെന്ന് വേഗത കുറയ്ക്കാനും കൂട്ടാനും സാധിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വന്ദേ മെട്രോ അവതരിപ്പിക്കുക. ഉയര്‍ന്നു വരുന്ന നഗരവാസികളുടെ യാത്രാ ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതിയ സംവിധാനം.

പരീക്ഷണ ഓട്ടത്തിന് പിന്നാലെ ഈ വര്‍ഷം തന്നെ വന്ദേമെട്രോ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ പറയുന്നു. ഓട്ടോമാറ്റിക് വാതിലുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നിലവിൽ ഓടുന്ന മെട്രോ ട്രെയിനുകളിൽ ലഭ്യമല്ലാത്ത നിരവധി സവിശേഷതകളും വന്ദേ മെട്രോയില്‍ ഉണ്ടാകും. സംവിധാനത്തിന്‍റെ സവിശേഷതകളും ചിത്രങ്ങളും ഉടന്‍ തന്നെ ജനങ്ങള്‍ക്കായി പങ്കുവയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കുറഞ്ഞത് 12 വന്ദേ മെട്രോ കോച്ചുകളായിരിക്കും ആരംഭിക്കുക. റൂട്ടിലെ ആവശ്യാനുസരണം കോച്ചുകൾ 16 വരെ വർദ്ധിപ്പിക്കും. വന്ദേ മെട്രോ അവതരിപ്പിക്കാനായുള്ള ആദ്യ നഗരം ഏതായിരിക്കും എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുയാണ്.

After Vande Bharat trains, Indian Railways is planning to launch the country's first Vande Metro.

MORE IN INDIA
SHOW MORE