ഉത്തരാഖണ്ഡില്‍ ആളിപടര്‍ന്ന് കാട്ടുതീ; നൈനിറ്റാളില്‍ 50 ഹെക്ടറിലേറെ വനം കത്തി

uttarakhand-forest-fire
SHARE

ഉത്തരാഖണ്ഡില്‍ പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതം. നൈനിറ്റാളില്‍ മാത്രം 50 ഹെക്ടറിലേറെ വനം കത്തിനശിച്ചു. വ്യോമസേനയ്ക്കും കരസേനയ്ക്കും പുറമെ എന്‍ഡിആര്‍എഫും തീ അണയ്ക്കല്‍ ദൗത്യത്തിന്‍റെ ഭാഗമാണ്. പച്ചപ്പ് പടര്‍ന്നുകിടന്നിരുന്ന കുന്നിന്‍ചെരിവുകള്‍ ഇപ്പോള്‍ ചാരക്കൂമ്പാരം. സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഉത്തരാഖണ്ഡില്‍. 

നൈനിറ്റാളിലെ വ്യോമസേന താവളം, ഹൈക്കോടതി കോളനി, ജില്ലാ ആസ്ഥാനം, പ്രധാന റോഡുകള്‍ക്ക് സമീപം വരെയെത്തിയ കാട്ടുതീ ഭാഗികമായി അണച്ചു. വെള്ളിയാഴ്ചയാണ് നൈനിറ്റാളില്‍ തീ പടര്‍ന്നു തുടങ്ങിയത്. രാപകല്‍ വ്യത്യാസമില്ലാതെ വ്യോമസേന ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് വെള്ളമൊഴിച്ച് തീ പൂര്‍ണമായി അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

ഡെറാഡൂണിലും നൈനിറ്റാളിലും ഇന്നലെ രാത്രി പെയ്ത മഴയും തീ നിയന്ത്രണ വിധേയമാകുന്നതിന് കാരണമായി. കാട്ടില്‍ തീയിട്ടതിന് രുദ്രപ്രയാഗിലും ജാക്കോലിയിലും മൂന്നുപേരെ ഉത്തരാഖണ്ഡ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

MORE IN INDIA
SHOW MORE