കെഎസ്‌യുവിനെ നയിക്കാൻ അലോഷ്യസ് സേവ്യർ; പുതിയ പ്രസിഡന്‍റായി നിയമിച്ചു

കെ.എസ്.യു പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ തിരഞ്ഞെടുത്തു. നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റായിരുന്നു അലോഷ്യസ്.  വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് ഷമ്മാസിനേയും ആൻ സെബാസ്റ്റ്യനെയും പ്രഖ്യാപിച്ചു. കെ.എം.അഭിജിത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് കെ.എസ്.യുവിൽ പുനഃസംഘടന അനിവാര്യമായത്. സ്ഥാനമൊഴിഞ്ഞ അഭിജിത്തിനെ എൻ.എസ്.യു.ഐയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയാണ് കെ.എസ്.യു പ്രസിഡന്റിനെ കണ്ടെത്തിയത്. വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ് സ്ഥാനം. എ ഗ്രൂപ്പുകാരനായ അലോഷ്യസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അടുപ്പക്കാരനാണ്.

AICC appointed Aloysius Xavier as KSU President