പൂഞ്ചിൽ വ്യോമസേനയുടെ വാഹനങ്ങള്‍ക്കുനേരെ ഭീകരാക്രമണം; സൈനികന് വീരമൃത്യു

poonch-attack
SHARE

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനയുടെ വാഹനങ്ങള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു.ഒരു സൈനികന്റെ നില ഗുരുതരം.  സുരൻകോട്ട് മേഖലയിൽവച്ച് രണ്ട് വാഹനങ്ങൾക്കുനേരെ  ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. 

പരുക്കേറ്റവരെയെല്ലാം ചികിത്സയ്ക്കായി  ഉധംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.  വാഹനവ്യൂഹം സുരക്ഷിതമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വ്യോമസേന അറിയിച്ചു.  പ്രദേശത്ത്  സൈന്യവും ജമ്മു കശ്മീർ പോലീസും തിരച്ചില്‍, തുടരുകയാണ്.  വ്യോമസേനയുടെ ഗരുഡ് വിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്.  അടുത്തിടെ സായുധ സേനയ്ക്ക് നേരെയുണ്ടായ വലിയ ആക്രമണമാണിത്.  വാഹനത്തില്‍ ഒരു ഡസണോളം ദ്വാരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

Air Force Soldier Killed, 5 Injured In Terror Attack On Convoy In J&K

MORE IN BREAKING NEWS
SHOW MORE