എല്‍ദോസ് ജാമ്യം നേടിയത് കള്ളത്തെളിവുകള്‍ ഹാജരാക്കി: പരാതിക്കാരി

കള്ളത്തെളിവുകള്‍ ഹാജരാക്കിയാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ ജാമ്യം നേടിയതെന്ന് പരാതിക്കാരി.  കള്ളത്തെളിവുകള്‍ ഹാജരാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കും.  കേസില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടും മൊഴി നല്‍കരുതെന്നാവശ്യപ്പെട്ടും നിരന്തരം  ഭീഷണി കോളുകള്‍ വരുന്നുവെന്ന് കാണിച്ച് പരാതിക്കാരിയായ യുവതി തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.  കോണ്‍ഗ്രസിലെ ഒരു വനിത പ്രവര്‍ത്തകയാണ് ഭീഷണി സന്ദേശം അയക്കുന്നത്. എല്‍ദോസ് മാനസികാമായി പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്ത് സംഭവിച്ചാലും എല്‍ദോസ് കുന്നപ്പിള്ളിലാണ് ഉത്തരവാദിയെന്ന് പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു. അതിനിടെ ലൈംഗിക പീഡനപരാതിയില്‍ എല്‍ദോസിനെ മൂന്നാം ദിവസവും തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. എല്‍ദോസിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. എല്‍ദോസിനെതിരായ പരാതിക്കാരിക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  പി.സതീദേവി പറഞ്ഞു.

Complainant claim that Eldhos got bail in by producing false evidence.