സസ്‌പെന്‍ഷനിലുള്ള എല്‍ദോസ് കുന്നപ്പിള്ളിലിന് പാര്‍ട്ടി പരിപാടി

ആറുമാസത്തെ അച്ചടക്ക നടപടി നിലനില്‍ക്കെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ പാര്‍ട്ടി പരിപാടിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം .കെപിസിസി ആഹ്വാനപ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ തെരുവ് വിചാരണയാത്രയിലാണ്  പെരുമ്പാവൂര്‍ മണ്ഡലത്തിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ എംഎല്‍എയെ ഉള്‍പ്പെടുത്തിയത്. പീഡനക്കേസില്‍  പ്രതിയായതോടെയാണ് എല്‍ദോസ് കുന്നപ്പള്ളിയെ കെപിസിസി ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത് എന്നാല്‍ കെപിസിസി  ഡിസിസി പരിപാടികളില്‍ മാത്രമേ എംഎല്‍എയ്ക്ക് വിലക്കൊള്ളൂ എന്നാണ് പ്രാദേശിക നേതാക്കളുടെ വിശദീകരണം. അതേസമയം വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജി സലീം പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

Eldhose Kunnappilly MLA  congress program poster