ചര്‍ച്ച വിജയം; ഡ്രൈവിങ് സ്കൂളുകള്‍ സമരം പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി

Ganesh-minister
SHARE

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം സംബന്ധിച്ച് ഗതാഗതമന്ത്രി സ്കൂള്‍ ഉടമകളുമായി നടത്തിയ ചര്‍ച്ച വിജയം. ഡ്രൈവിങ് സ്കൂളുകാര്‍ സമരം പിന്‍വലിച്ചു.  മന്ത്രി ഗണേഷ് കുമാറിന്റെ ചേംബറിലാണ് ഡ്രൈവിങ് സ്കൂള്‍ ഉടമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. രണ്ട്  ക്ലച്ചുള്ള വാഹനങ്ങളില്‍ ലൈസന്‍സ് ടെസ്റ്റ് തല്‍ക്കാലം തുടരും. സര്‍ക്കുലര്‍ പിന്‍വലിക്കില്ല, ഭേദഗതി വരുത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഒാരോ ഉദ്യോഗസ്ഥനും 40 ടെസ്റ്റ് വീതം നടത്തും. രണ്ട് എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റ് നടത്താനാകും. ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനം ഉപയോഗിക്കാമെന്നും തീരുമാനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇരുചക്രവാഹന ടെസ്റ്റിന് M80 വാഹനം ഉപയോഗിക്കാനാവില്ല. ടെസ്റ്റുകള്‍ ഘട്ടംഘട്ടമായി സര്‍ക്കാര്‍ ഗ്രൗണ്ടുകളിലേക്ക് മാറ്റും. ടെസ്റ്റ് വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ക്യാമറ ഉപയോഗിക്കും. കെഎസ്ആര്‍ടിസി പത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി. ഡ്രൈവിങ് പരിശീലന ഫീസ് ഏകീകരിക്കും. പത്തുലക്ഷം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു എന്നത് തെറ്റായ പ്രചാരണം. എന്‍ഫോഴ്സ്മെന്‍റില്‍നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെവച്ച് ഇവ പരിഹരിക്കുമെന്നും മന്ത്രി. 

MORE IN BREAKING NEWS
SHOW MORE