‘മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

manjummal-boys-02
SHARE

വഞ്ചന കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു. ആലപ്പുഴ അരൂർ സ്വദേശി സിറാജിന്റെ പരാതിയിൽ മരട് പൊലീസാണ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിയത്. സിനിമ നിർമ്മിക്കാനായി വാങ്ങിയ 7 കോടിയും ലാഭവിഹിതവും തിരിച്ചു നൽകിയില്ലെന്നായിരുന്നു പരാതി.  കേസിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കരാർ രേഖകളും ബാങ്ക് അക്കൗണ്ടിന്റെ രേഖകളും പരിശോധിച്ചിരുന്നു.

Soubin Shahir, co-accused get pre-arrest bail in 'Manjummel Boys' cheating case

MORE IN BREAKING NEWS
SHOW MORE