മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ കെഎസ്‍യു സംഘര്‍ഷം‌

എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ–കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരു ഭാഗത്തെയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോളജിലെ രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയിന്മേലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വൈകിട്ട് കോളജിന് സമീപത്തെ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ വെച്ചാണ് ഇരുകൂട്ടരും സംഘര്‍ഷം ഉണ്ടായത്. 

കോളജിലെ രണ്ട് വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്ന് കെ എസ് യു പ്രവര്‍ത്തകനായ മാലികും എസ് എഫ് ഐ പ്രവര്‍ത്തകന്‍ അമീന്‍ അന്‍സാരിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചത്. യൂണിറ്റ് സെക്രട്ടറി അഖിലിന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ ആണ് അക്രമം തുടങ്ങിയതെന്ന് കെ എസ് യു. മഹാരാജാസില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘര്‍ഷം ഉടലെടുക്കുന്നത് പൊലീസിനും തലവേദനയായിട്ടുണ്ട്. 

Ernakulam Maharajas college SFI KSU clash