ദുഷ്പ്രചാരണം നടത്തിയിട്ട് ഷാഫി ഹരിശ്ചന്ദ്രനെന്ന് പറയുന്നു; വിമര്‍ശിച്ച് പി. ജയരാജന്‍

shafi-jayarajan
SHARE

ദുഷ്പ്രചാരണം നടത്തിയിട്ട് വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഹരിശ്ചന്ദ്രനെന്ന് പറയുന്നുവെന്ന് പി.ജയരാജന്‍. കെ.കെ. ശൈലജ ഇസ്‌ലാമിനെതിരെ പറഞ്ഞെന്ന രീതിയില്‍ യുഡിഎഫ് വിഡിയോ ഇറക്കി. ഇൗ വിഡിയോയെ ഷാഫി തള്ളിപ്പറഞ്ഞില്ല. നാടിനെയാകെ മതത്തിന്‍റെ പേരില്‍ വിഭജിക്കാന്‍ ആസൂത്രണം നടത്തിയിട്ട് ഇപ്പോള്‍ മോങ്ങുന്നു. ഇന്നലെ മുളച്ചുപൊങ്ങിയ മാങ്കൂട്ടങ്ങള്‍ക്ക് നാട് സംരക്ഷിക്കണമെന്ന് ഉണ്ടാകില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE