നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി

flight-deley
SHARE

നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി. ഷാര്‍ജയിലേക്കും മസ്ക്കറ്റിലേക്കുമുള്ള വിമാനങ്ങളാണ് തകരാറിലായത്. ഇതിനെ തുടര്‍ന്ന് ആറ് മണിക്കൂറോളം നൂറിലേെറെ യാത്രക്കാര്‍ വിമാനതാവളത്തില്‍ കുടുങ്ങി. ഷാര്‍ജയിലേക്ക് പുലര്‍ച്ചെ രണ്ടേകാലോടെ പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്തിന് തകരാര്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഷാര്‍ജയിലേക്ക് അയച്ചു. എട്ടരയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിട്ട് അഞ്ചുമണിയോടു കൂടിയാണ് പുറപ്പെട്ടത്. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. 

Two Air India flights delayed at Nedumbassery airport

MORE IN BREAKING NEWS
SHOW MORE