കരാറുകാരന് സാമ്പത്തിക പ്രതിസന്ധി; പമ്പ ത്രിവേണിയിലെ മണലെടുപ്പ് നിലച്ചു

പമ്പ ത്രിവേണിയിലെ മണലെടുപ്പ് നിലച്ചു. തുക ലഭിക്കാതായതോടെ മണല്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തി കരാറുകാരന്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഒന്നരക്കോടി രൂപയുടെ ബില്ല് നൽകിയ കരാറുകാരന് കിട്ടിയത് മൂന്നിലൊന്നു മാത്രമാണ്.ഖനനത്തിൽ ഏർപ്പെട്ടിരുന്ന ടിപ്പർ ലോറികൾക്ക് ഡീസൽ അടിച്ച വകയിൽ പമ്പ് ഉടമകൾക്ക് വലിയ തുക കൊടുത്തു തീർക്കാനുണ്ട്. പമ്പുടമ ഡീസൽ 

നൽകുന്നത് നിർത്തി. ഇതോടെ ഇന്നലെഉച്ചമുതല്‍ മണൽ ഖനനം നടന്നില്ല. നദിയിൽ നിന്നു കോരി മാറ്റിയ മണൽ ആറാട്ട് കടവിനു താഴെ കരയിൽ തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. കുറഞ്ഞത് 5000 ലോഡ് മണൽ ഉണ്ടാകുമെന്നാണ് കണക്ക്. ഇതുകുടി നീക്കം ചെയ്താലേ ഖനനം പൂർണമാകു. ജില്ലാ ഭരണകൂടം നേരിട്ടാണ് പണികൾ നടത്തുന്നത്. കരാറുകാരൻ ഇതുവരെയുള്ള 1.5 കോടി രൂപയുടെ ബില്ല് നൽകിയിരുന്നു. 50 ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളു. കരാറുകാരന്റെ  സാമ്പത്തിക പ്രതിസന്ധിയാണ് ഖനനം നിർത്തിവയ്ക്കാൻ ഇടയാക്കിയത്.