മകൻ കരഞ്ഞു ബഹളം വച്ചു; ചുണ്ടിൽ പശ പുരട്ടി അമ്മ

കരഞ്ഞ് ബഹളമുണ്ടാക്കിയ മകനെ നിശബ്ദനാക്കാൻ ചുണ്ടിൽ പശ പുരട്ടി അമ്മ. ബിഹാറിലെ ഛപ്രയിലാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. കരഞ്ഞു ബഹളം വച്ച കുഞ്ഞിനെ ശാന്തനാക്കാനാണ് അമ്മ അങ്ങനെ ചെയ്തെന്നാണ് വിവരം.

ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയപ്പോൾ കുഞ്ഞ് നിശബ്ദനായിരിക്കുന്നതു കണ്ടു. വായിൽനിന്ന് നുരയും പതയും പുറത്തുവരുന്നുണ്ടായിരുന്നു. ഭാര്യയോടു ചോദിച്ചപ്പോഴാണ് പശ പുരട്ടിയകാര്യം അറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തു.