കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ

accused
SHARE

കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവർ ശ്രീകാന്തിനെ വെട്ടിക്കൊന്ന കേസിൽ പ്രതി പിടിയിൽ . ഇതേ നാട്ടുകാരനായ സോദരി നിവാസിൽ എൻ.പി.ധനീഷ് ആണ്  ഇന്നലെ രാത്രിയോടെ വെള്ളയിൽ പൊലീസിന്റെ പിടിയിലായത് . പ്രതിയുടെ മാതാവിനോട് മോശമായി സംസാരിച്ചതിലെ പകയാണ് കൊലപാതകത്തിന് കാരണം.  

കൊലപാതകം നടത്തി കൊടുവാളുമായി ബൈക്കിൽ ആയിരുന്നു പ്രതി രക്ഷപ്പെട്ടിരുന്നത്. 30 സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതി കടന്നുകളഞ്ഞ ബൈക്കിന്റെ നമ്പറും മോഡലും തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പൊലീസ് പ്രതിയിലേക്ക് എത്തുന്നത്. വെള്ളയിലുള്ള സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ് അന്വേഷണസംഘം ധനീഷിനെ കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ  അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന്റെ തലേന്ന് ശ്രീകാന്തിന്റെ കാർ കത്തിച്ചതും താനാണെന്ന് ധനീഷ് സമ്മതിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ വ്യക്തമാക്കി.

കൊലപാതകം നടന്ന് 36 മണിക്കൂർ കൊണ്ടാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടുന്നത്..ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ച പ്രതി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതിലൂടെയാണ് കുറ്റം സമ്മതിച്ചത്.

അടിപിടി കേസുകളിൽ അടക്കം ധനീഷ് നേരത്തെ പ്രതിയാണ്..   സംശയത്തെ തുടർന്ന് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്ത ശ്രീകാന്തിന്‍റെ സുഹൃത്തിനെ പൊലീസ് വിട്ടയച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് പണിക്കർ റോഡിൽ ശ്രീകാന്തിനെ വെട്ടി കൊലപ്പെടുത്തിയത്. ശ്രീകാന്തും 2013 ൽ എലത്തൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രഫുരാജ് വധക്കേസിലെ പ്രതിയായിരുന്നു.

The accused who killed the auto driver was arrested

MORE IN Kuttapathram
SHOW MORE