ഭർത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നു; പിന്നിൽ ഭാര്യയും കാമുകനും സംഘവും

ഭർത്താവിനെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അടക്കം അ‍ഞ്ചുപേർ പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് ഈ വാർത്ത. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 27കാരൻ കിരൺ ഗൗഡയെ കാണാനില്ലെന്ന് പൊലീസിന് അച്ഛൻ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുന്നത്. സംഭവത്തിൽ ഭാര്യ ചിത്ര, ഇവരുടെ കാമുകൻ യശ്വന്ത്, സുഹൃത്തുക്കളായ കാർത്തിക്, തയ്യപ്പ, അയ്യണ്ണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

നാലുവർഷം മുൻപാണ് കിരണും ചിത്രയും തമ്മിലുള്ള  വിവാഹം നടന്നത്. പിന്നീട് ചിത്ര യശ്വന്തുമായി പ്രണയത്തിലായി. ഇത് അറിഞ്ഞ കിരൺ പലതവണ താക്കീതും നൽകിയിരുന്നു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു. ഒടുവിലാണ് കിരണിനെ ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കിരണിനെ യശ്വന്തും സുഹൃത്തുക്കളും കൂടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

കയ്യും കാലും കെട്ടിയിട്ട ശേഷം മദ്യം നൽകി ബോധം കെടുത്തി. പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പാതി കത്തിയ ശരീരം ഇവർ കാട്ടിൽ ഉപേക്ഷിച്ചു. നാട്ടുകാർ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. ഭാര്യ ചിത്രയുടെ അറിവോടെയായിരുന്നു ഈ ക്രൂര െകാലപാതകം.