സഹോദരിയെ ഉപദ്രവിച്ചു; ചോദ്യം ചെയ്ത 17കാരനെ രണ്ട് കുട്ടികൾ കുത്തിക്കൊന്നു

സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്ത  17കാരനെ രണ്ട് കുട്ടികൾ ചേർന്ന് കുത്തിക്കൊന്നു. ഡൽഹിയിലെ പട്ടേൽനഗറിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുത്തേറ്റ 17കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ മൂന്നുപേരും തമ്മിൽ തകർക്കവും അടിയുമായി. ഇതിനിടെ കുട്ടികളിൽ ഒരാൾ കത്തിയെടുത്ത് പെൺകുട്ടിയുടെ സഹോദരനെ കുത്തുകയായിരുന്നു. നട്ടെല്ലിനോട് ചേർന്നാണ് കുത്തേറ്റത്. കുത്തിയ പ്രതികൾ ഓടിപോയപ്പോൾ 17കാരൻ ഫോണിൽ ആരെയോ വിളിച്ച് സഹായം ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ 17കാരൻ കുഴഞ്ഞുവീഴുകയായിരുന്നു. കുത്തിക്കൊന്ന പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.