യുവാവില്‍ നിന്ന് കവര്‍ന്നത് ഒരു കോടിയുടെ സ്വര്‍ണം; മണിക്കൂറുകള്‍ക്കുളളില്‍ പ്രതികള്‍ വലയില്‍

tanur-police-station-0505
SHARE

മലപ്പുറം താനൂരില്‍ യുവാവിനെ തട്ടിക്കൊക്കൊണ്ടുപോയി ഒന്നേമുക്കല്‍ കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ 5 പേര്‍ അറസ്റ്റില്‍. താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുളള സംഘമാണ് കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പ്രതികളെ വലയിലാക്കിയത്.

താനൂര്‍ സ്വദേശിയായ മുഖ്യപ്രതിയുടെ നേതൃത്വത്തിലാണ് കവര്‍ച്ചയും ആസൂത്രണവും നടന്നത്. മറ്റു നാലു പ്രതികളും താനൂര്‍ സ്വദേശിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചത്.

മഹാരാഷ്ട്രക്കാരനായ യുവാവ് മലപ്പുറം ജില്ലയിലെ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണം വിതരണം ചെയ്ത ശേഷം മഞ്ചേരിയില്‍ നിന്ന് കോട്ടയ്ക്കലിലേക്ക് വരുമ്പോഴാണ് താനൂരില്‍ തുടങ്ങാനിരിക്കുന്ന പുതിയ ജ്വല്ലറിയിലേക്ക് സ്വര്‍ണം ആവശ്യമുണ്ടന്ന സന്ദേശം ലഭിച്ചത്. താനൂരില്‍ എത്തിയപ്പോള്‍ ഒഴൂരിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഒഴൂരിലേക്കുളള യാത്രക്കിടെ വിജനമായ ഭാഗത്തു വച്ച് കാറില്‍ ബലമായി പിടിച്ചു കയറ്റുകയായിരുന്നു. ഷര്‍ട്ടിനുളളില്‍ സൂക്ഷിച്ചു വച്ച സ്വര്‍ണം ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. മൊബൈല്‍ ഫോണും താക്കോലുകളും കവര്‍ന്നു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രക്കാരുടെ ആഭരണ നിര്‍മാണ ശാലയില്‍ നിന്നുളള 2 കിലോ സ്വര്‍ണവും 43 ഗ്രാം തങ്കവുമാണ് നഷ്ടമായത്. ഉടമ പ്രവീണ്‍ സിങ്ങിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ വലയിലാക്കിയതും. 

5 arrested in the case of kidnapping young man and robbing him of gold worth crores of rupees

MORE IN Kuttapathram
SHOW MORE