ബിരുദ വിദ്യാർഥിയെ സംഘം ചേർന്ന് ആക്രമിച്ചു; ഒരാൾ കൂടി അറസ്റ്റിൽ

ഒറ്റപ്പാലം വരോട്ട് ബിരുദ വിദ്യാർഥിയെ സംഘം ചേർന്ന് ആക്രമിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തോട്ടക്കര സ്വദേശി മുനീറിനെയാണ് ഒറ്റപ്പാലം പൊലീസ് വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തത്. വരോട് സ്വദേശി മുഹമ്മദ് റിഹാൻ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.  അക്രമി സംഘത്തിനു റിഹാനുമായി നിലനിന്നിരുന്ന വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ലഹരി ഉപയോഗം സംബന്ധിച്ച തർക്കങ്ങളും നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ഒന്‍പതിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ബൈക്കുകളിലെത്തിയ നാലംഗ സംഘം കഞ്ചാവ് ഉപയോഗിക്കാൻ വിളിച്ചെന്നും പിൻമാറിയതിനു പിന്നാലെ വടിയും സോഡ കുപ്പിയും ഉപയോഗിച്ചു മർദിച്ചെന്നുമായിരുന്നു റിഹാന്റെ മൊഴി. തടയാൻ ശ്രമിച്ച റിഹാന്റെ പിതാവിനും നാട്ടുകാർക്കും മർദനമേറ്റിരുന്നു. കേസിൽ നേരത്തെ രണ്ടുപേര്‍ പിടിയിലായിരുന്നു. ഒരാള്‍ ഒളിവിലാണ്. പൊലീസ് ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

Ottapalam student attack case one more arrest