മ്യൂസിയത്തിന് സമീപം ലൈംഗികാതിക്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

തിരുവനന്തപുരം മ്യൂസിയത്തിന് സമീപം പ്രഭാത സവാരിക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായ കേസില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര അനാസ്ഥ. ലൈംഗിക അതിക്രമുണ്ടായെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടും ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. വ്യാപകവിമര്‍ശന മുയര്‍ന്നതിനു പിന്നാലെ ജാമ്യമില്ലാ വകുപ്പു ചുമത്തിയെങ്കിലും രണ്ടു ദിവസമായി പ്രതിയെ പിടികൂടാനായിട്ടില്ല. സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നു ഡി.സി.പി അജിത് കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.