അനധികൃത മണല്‍കടത്ത്; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

sand-smuggling-0505
SHARE

അനധികൃത മണല്‍ശേഖരവുമായി പാഞ്ഞ വാഹനം പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പാലക്കാട് കുമ്പിടി നീലിയോട് റോഡിലാണ് നാല്‍പ്പതിലധികം ചാക്ക് മണലുമായി വാഹനം തൃത്താല പൊലീസ് പിടികൂടിയത്. ഡ്രൈവറും കൂടെയുണ്ടായിരുന്ന യുവാവും ഓടിരക്ഷപ്പെട്ടു.

മണല്‍കടത്തുകയായിരുന്ന വാഹനം കുമ്പിടിയിൽ വച്ചാണ് പൊലീസ് കൈകാണിച്ചത്. വാഹനം നിര്‍ത്താതെ പാഞ്ഞു. മുണ്ട്രക്കോട് ഭാഗത്ത് എത്തിയപ്പോള്‍ വാഹനം വേഗത കുറച്ച് റോഡരികില്‍ നിര്‍ത്തി. പൊലീസെത്തും മുന്‍പ് ഡ്രൈവറും കൂടെയുണ്ടായിരുന്ന സഹായിയും ഓടിരക്ഷപ്പെട്ടു. നാല്‍പ്പതിലധികം ചാക്കുകളിലായി നിറച്ച മണല്‍ശേഖരമാണ് വാഹനത്തിലുണ്ടായിരുന്നത്. ശ്രദ്ധയെത്താതിരിക്കാന്‍ ടാര്‍പോളിന്‍ കൊണ്ട് ചാക്ക് മൂടിയിരുന്നു.

ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞതോടെ വിവിധ കടവുകളില്‍ നിന്നും മണല്‍വാരല്‍ വ്യാപകമായെന്നാണ് വിലയിരുത്തല്‍. പകല്‍സമയങ്ങളില്‍ ചാക്കില്‍ നിറച്ച് തീരങ്ങളില്‍ സൂക്ഷിച്ച ശേഷം രാത്രിയിലാണ് കടത്ത്. രണ്ടാഴ്ചയ്ക്കിടെ മൂന്ന് വാഹനങ്ങളാണ് സമാനരീതിയില്‍ തൃത്താല പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. രാത്രികാലങ്ങളില്‍ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും ഭാരതപ്പുഴയുടെ തീരങ്ങളില്‍ നിരീക്ഷണം നടത്തും. 

Illegal Sand Smuggling in Palakkad

MORE IN Kuttapathram
SHOW MORE