വീട്ടുമുറ്റത്ത് നിന്ന് സ്കൂട്ടർ മോഷണം പോയി

scooter-theft
SHARE

തിരുവല്ല പെരുംതുരുത്തിയിൽ വീട്ടുമുറ്റത്ത് നിന്ന് സ്കൂട്ടർ മോഷണം പോയി. തിരുവല്ലയിൽ താമസമാക്കിയ ഗിഫ്റ്റ്സന്റെ കമ്പനി വാഹനമാണ് മോഷണം പോയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്തുവന്നു.

എംസി റോഡിന് സമീപമുള്ള ഗിഫ്റ്റ്‌സന്റെ താമസസ്ഥലത്ത് നിന്നാണ് ശനിയാഴ്ച വെളുപ്പിനെ മോഷ്ടാക്കൾ സ്കൂട്ടർ കടത്തിയത്. വീടിന്റെ മുകളിലെ നിലയിൽ താമസിക്കുന്ന ഗിഫ്റ്റ്സൻ പുലർച്ചെ മുറ്റത്തേക്ക് നോക്കുമ്പോൾ മോഷണ വിവരം അറിയുകയായിരുന്നു. പിന്നാലെ നടന്ന തിരച്ചിലിൽ സ്കൂട്ടറിന്റെ മിററുകൾ സമീപത്തുനിന്ന് കണ്ടെത്തി. 

പ്രതികളുടേതെന്ന് കരുതുന്ന വാഹനം വീടിനു മുന്നിലായി ഉപേക്ഷിച്ച നിലയിലാണ്. ഉപേക്ഷിച്ച വാഹനത്തിന്റെ പെട്രോൾ തീർന്നിട്ടുണ്ട്. അടുത്തുള്ള സ്ഥാപനത്തിലെ സിസിടിവിയിലാണ് മൂന്ന് യുവാക്കൾ വാഹനം കടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. മോഷ്ടിച്ച വാഹനത്തിൻറെ നമ്പർ പ്ലേറ്റ് വളച്ച ശേഷമാണ് കടത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

A scooter was stolen

MORE IN Kuttapathram
SHOW MORE