പോക്‌സോ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി അതെ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു

കണ്ണൂരിൽ പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവ്  ജാമ്യത്തിലിറങ്ങി അതെ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കണ്ണൂർ സ്വദേശിയായ 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് കാട്ടാക്കട സ്വദേശിയായ ജിതേഷ് നിലവിൽ ശിക്ഷ അനുഭവിക്കുന്നത്. ഈ കേസിൽ കഴിഞ്ഞ ജനുവരി 28 നാണ് ജിതേഷിനെ തളിപറമ്പ് പൊലീസ് അറസ്റ്റു ചെയ്യുന്നത്. 

റിമാന്റിലായ പ്രതി  ജാമ്യത്തിലിറങ്ങിയ ശേഷം ഇതെ പെൺകുട്ടിയെ ബുധനാഴ്ച്ച വൈകുന്നേരം 4 മണിയോടെ  ധർമ്മശാലക്ക് സമീപത്തെ പമ്പ് ഹൗസിലേക്ക് പിടിച്ചു കൊണ്ടുപോയി പീഡിപിക്കാൻ ശ്രമിച്ചുവെന്നാണ് പുതിയ കേസ്. റിമാന്റിലായിരുന്ന പ്രതിക്ക്  കർശന വ്യവസ്ഥകളോടെയായിരുന്നു കോടതി ജാമ്യം നൽകിയത്.കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ജിതേഷ് വീണ്ടും ധർമശാലയിൽ എത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ തളിപറമ്പ് കോടതി റിമാന്റ് ചെയ്തു. 

SS Jithesh arrested again in POCSO case