14000 രൂപ കൈക്കൂലി വാങ്ങിയ താലൂക്ക് സർവേയർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ താലൂക്ക് സർവേയർ മലപ്പുറം വിജിലൻസിന്റെ പിടിയിൽ. വളാഞ്ചേരി സ്വദേശി ശങ്കരനാരായണൻ ആണ് പിടിയിലായത്. 14000 രൂപയാണ് കൈക്കൂലി വാങ്ങിയത്

മലപ്പുറം കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി മുഹമ്മദ് ഹാജിയോടാണ് ഭുമി സർവേ നടത്താൻ കൈക്കൂലി വാങ്ങിയത്.ഇരുപതിനായിരം രൂപയായിരുന്നു രണ്ടര ഏക്കർ ഭൂമി സർവേ നടത്താൻ സർവേയർ ആവശ്യപ്പെട്ടത്. വിലപേശലിൽ പതിനാലായിരം രൂപ നൽകാമെന്ന ധാരണയിൽ സർവേ നടത്തുകയായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട വിവരം മുഹമ്മദ് ഹാജി വിജിലൻസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ വർഷം മുതൽ സർവേക്ക് ഈ ഉദ്യോഗസ്ഥൻ' മുഹമ്മദ് ഹാജിയോട് കൈക്കൂലി ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കൈക്കൂലിയായി ആവശ്യപ്പെട്ട പണം കൈമാറുന്ന ദിവസം വിജിലൻസ് പിടികൂടുകയായിരുന്നുഅറസ്റ്റിലായ ശങ്കരനാരായണനെതിരെ വേറെ പരാതികളുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്