ശുചിമുറി മാലിന്യം തള്ളുന്നത് ചിത്രീകരിച്ചവരെ കൊല്ലാൻ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ പരാതികൾ

toilet-waste
SHARE

ആലപ്പുഴയിൽ ദേശീയപാതയോരത്ത് ശുചിമുറി മാലിന്യം തള്ളുന്നത് മൊബൈലിൽ ചിത്രീകരിച്ച യുവാക്കളെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഘത്തിനെതിരെ കൂടുതല്‍ പരാതികൾ. മാലിന്യം തള്ളുന്നത് ചിത്രീകരിച്ചപ്പോൾ അക്രമിച്ചെന്ന് കാട്ടി മലപ്പുറം സ്വദേശിയായ ഡ്രൈവർ പോലീസിൽ പരാതി നൽകി. പരാതി പ്രകാരം പൊലീസ് വധശ്രമത്തിന് ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. 

ആലപ്പുഴ - ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് മലപ്പുറം സ്വദേശിയായ ഹനീഫ ചോദ്യം ചെയ്തു. ലോറി ഡ്രൈവറായ യുവാവ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംഘം ആക്രമിക്കാന്‍ മുതിര്‍ന്നു. 

പാതിരപ്പള്ളിയിൽ ദേശീയപാതയോരത്ത് ശുചിമുറി മാലിന്യം തള്ളുന്നത് മൊബൈലിൽ ചിത്രീകരിച്ച യുവാക്കളെ വണ്ടി ഇടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ വിവേകും ശരത്തുമാണ് ലോറി ഡ്രൈവറെയും ആക്രമിച്ചത്. ഇരുവർക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസ് രജീസ്റ്റർ ചെയ്തു.കക്കൂസ് മാലിന്യം തള്ളുന്നത് ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുന്നത് ഇവരുടെ സ്ഥിരം ശൈലിയാണ്.  റിമാൻഡിലുള്ള ശരത്തിനേയും വിവേകിനെയും കസ്റ്റഡിയിൽ കിട്ടുന്നതിന് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയെ സമീപിക്കും. 

MORE IN Kuttapathram
SHOW MORE