പെൻഷൻ വാങ്ങി മടങ്ങിയ ആളുടെ കയ്യിൽ നിന്ന് സൗഹൃദം നടിച്ച് പണം തട്ടി; അറസ്റ്റ്

pension-theft
SHARE

പെൻഷൻ വാങ്ങി മടങ്ങിയ ആളുടെ കയ്യിൽ നിന്ന് സൗഹൃദം നടിച്ച് പണം തട്ടിയ പെരുങ്കള്ളൻ പിടിയിൽ.  കൊല്ലം സ്വദേശി രാജീവ് എന്ന ഇരുട്ടു രാജീവാണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത് .  വർഗീസ് എന്നയാൾ ട്രഷറിയിൽ നിന്ന് പണം വാങ്ങി വരുമ്പോഴാണ് 20,000 രൂപ തട്ടിയെടുത്തത്.  

പത്തനംതിട്ട കുമ്പഴയിൽ വച്ചാണ് വർഗീസ് കള്ളന്റെ പിടിയിൽ പെട്ടത്. പരിചയക്കാരനെന്ന മട്ടിൽ അടുത്തു കൂടി. മനസ്സിലായില്ലെങ്കിലും പരിചയക്കാരനാണെങ്കിൽ വെറുപ്പിക്കേണ്ട എന്ന് കരുതി വർഗീസ് സഹിച്ചു. വർഗീസ് വെള്ളം വാങ്ങാൻ നിന്ന സമയത്താണ് ഇരുപതിനായിരം രൂപ തട്ടിയെടുത്തത്.  കൊല്ലം എഴുകോൺ സ്വദേശി ഇരുട്ടു രാജീവ് എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ സ്ഥിരം രീതി ഇതാണ് . ബന്ധുവിന്റെ ബന്ധുവാണെന്നാണ് വർഗീസിനോട് പറഞ്ഞത് . സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കള്ളൻ കുടുങ്ങിയത്. തിരഞ്ഞെടുപ്പിനായി സ്ഥലം മാറി വന്ന കൊല്ലം തിരുവനന്തപുരം ഭാഗത്തുള്ള ഉദ്യോഗസ്ഥർക്ക്  ആളെ പിടികിട്ടി . അങ്ങനെ ഇരുട്ട് രാജീവിനെ പൊക്കി .

തിരുവനന്തപുരം കൊല്ലം ജില്ലകളിലായി  30 ൽ അധികം കേസുകൾ  ഉണ്ട് .പത്തനംതിട്ട എസ് ഐ ഷാനിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലം എഴുകോണിൽ വച്ചാണ് ഇയാളെ ഇന്ന് പിടികൂടിയത് 

stole money from the person who returned after receiving pension; arrest

MORE IN Kuttapathram
SHOW MORE