സിനിമ വാഗ്ദാനം ചെയ്ത് 17കാരിയെ തട്ടിക്കൊണ്ടുപോയി; യുവ സംവിധായകൻ അറസ്റ്റിൽ

ജാസിക് അലി, ഷംനാദ്

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവ സംവിധായകൻ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. ജാസിക് അലി(36), സുഹൃത്ത് ഷംനാദ് (33) എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ മടിവാളയിൽ വച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്.

കുറുവങ്ങാട് സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി. ഗുണ്ടൽപേട്ടിൽ മൂവരുമുണ്ടെന്ന് വിവരം ലഭിച്ച് പൊലീസ് അവിടെ എത്തിയപ്പോൾ പ്രതികൾ പെൺകുട്ടിയുമായി കടന്നുകളഞ്ഞു. തുടർന്ന് കാർ ഡ്രൈവറുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം മൈസൂരിലേക്കും അവിടെ നിന്ന് ബെംഗളുരുവിലേക്കും കടന്നതായി മനസിലായത്. മടിവാളയിൽ വച്ച് മൂവരെയും പൊലീസ് കണ്ടെത്തുകയായിരുന്നു.