മ്യൂസിയം വളപ്പിൽ ലൈംഗിക അതിക്രമം നടത്തിയതും സന്തോഷ്? വിശദമായി ചോദ്യം ചെയ്യും

തിരുവനന്തപുരം മ്യൂസിയത്ത് വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറെന്ന് സംശയം. ഇന്നലെ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കുറവൻകോണത്ത് രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലാണ് പേരൂർക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ വനിതാ ഡോക്ടറോട് അജ്ഞാതൻ മോശമായി പെരുമാറിയത്. ഡോക്ടറുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ ഈ കേസിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. വിഡിയോ റിപ്പോർട്ട് കാണാം. 

Police to question santhosh in museum assault case