കൊച്ചിയില്‍‌ KSRTC ബസുകള്‍ക്കിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

kochi-accident
SHARE

കൊച്ചിയില്‍‌ KSRTC ബസുകള്‍ക്കിടയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. പാലാരിവട്ടം ചക്കരപ്പറമ്പില്‍ ബൈപാസിലാണ് അപകടമുണ്ടായത്.

വൈറ്റിലയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ആളെ കയറ്റാന്‍ സ്റ്റോപ്പില്‍ നിര്‍ത്തി.  ബസിനെ മറികടക്കുന്നതിനിടെ ബൈക്കിലേക്ക് പുറകില്‍വന്ന സ്കാനിയ ബസ് ഇടിച്ചുകയറുകയായിരു്നു. ഇരുബസുകള്‍ക്കിടയില്‍പ്പെട്ട ബൈക്കും രണ്ട് യാത്രക്കാരും റോഡിലേക്ക് തെറിച്ചു വീണു. ഇവര്‍ക്ക് മുകളിലൂടെ സ്കാനിയ ബസ് കയറിയിറങ്ങി. മുന്നിലുള്ള ബസും ബൈക്കും കണ്ട് സ്കാനിയ ബസിന്‍റെ ഡ്രൈവര്‍ ബ്രെക്ക് ചവിട്ടിയെങ്കിലും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ല. ബൈക്കും രണ്ട് യുവാക്കളെയും അന്‍പത് മീറ്ററോളം വലിച്ചിഴച്ചശേഷമാണ് ബസ് നിന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും തത്ക്ഷണം മരിച്ചു.

ബൈക്ക് പൂര്‍ണമായും സ്കാനിയ ബസിന്‍റെ മുന്‍വശവും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ഒന്‍പത് മണിയോടെയാണ് ബസ് റോഡില്‍ നിന്ന് നീക്കിയത്. അപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

Two killed in Kochi KSRTC bus-bike collision

MORE IN BREAKING NEWS
SHOW MORE