പരിഷ്ക്കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്നും പാളി; മിക്കയിടത്തും ടെസ്റ്റിന് ആരുമില്ല

driving-test
SHARE

ഡ്രൈവിങ് സ്കൂൾ യൂണിയനുകളുടെ പ്രതിഷേധം മറികടന്ന് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കം ആദ്യദിനം ഫലംകണ്ടില്ല. കൊല്ലം ചടയമംഗലത്തൊഴികെ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ അപേക്ഷാർഥികളുടെ പേരുകൾ വിളിച്ചെങ്കിലും ആരും എത്തിയില്ല. തിരുവനന്തപുരത്ത് നിലത്ത് കിടന്നും തൃശൂരിൽ കുഴിക്കുത്തി കിടന്നും കോഴിക്കോട്ട് കഞ്ഞിവച്ചും സമരക്കാർ പ്രതിഷേധിച്ചു.  

തിരുവനന്തപുരം മുട്ടത്തറയിൽ പതിവുപോലെ മോട്ടോർ വാഹന ഇൻസ്പെക്ടർ പേരുകൾ വിളിച്ചു. സ്ളോട്ട് കിട്ടിയ 23 പേരും എത്തിയില്ല. സമരക്കാർ ആകട്ടെ നിലത്ത് കിടന്നു പ്രതിഷേധിച്ചു. തൃശൂർ അത്താണിയിൽ ഗ്രൌണ്ടിൽ കുഴിയെടുത്ത് അതിൽ കിടന്നായിരുന്നു പ്രതിഷേധം. കോഴിക്കോട് താമരശേരിയിൽ കഞ്ഞിവച്ച് സമരക്കാർ പ്രതിഷേധിച്ചു. കൊച്ചിയിലും പത്തനംതിട്ടയിലും  പാലക്കാട്ടും കാസർകോട്ടുമൊന്നും ടെസ്റ്റ് നടന്നില്ല. കൊല്ലത്ത് വിദേശത്തേക്ക് പോകേണ്ട ഒരാളിന്റെ ലൈസൻസ് പുതുക്കല്ലിനുള്ള  റോഡ് ടെസ്റ്റ് സമരക്കാർ തടഞ്ഞില്ല. ഡ്രൈവിങ് സ്കൂളുകളുടെ ഗ്രൌണ്ടുകൾക്ക് പകരം കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ടെസ്റ്റിന് സൌകര്യം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും സജ്ജമായിട്ടില്ല. 

driving test; the government's attempt to overcome the protest failed on the first day

MORE IN BREAKING NEWS
SHOW MORE