പാലക്കാട് വൻ കഞ്ചാവ് വേട്ട, മൂന്നു പേർ പിടിയിൽ

പാലക്കാട് ജില്ലയിൽ വൻ കഞ്ചാവ് വേട്ട. വിവിധയിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ ഒൻപതേകാൽ കിലോ കഞ്ചാവുമായി മൂന്നു പേരെ പിടികൂടി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിന്റെ ഇടനാഴിയാണ് പാലക്കാട്. പറളി, ഗോവിന്ദാപുരം, ഗോപാലപുരം എന്നിവിടങ്ങളിൽ നിന്നായി  ഒൻപതേകാൽ കിലോ കഞ്ചാവാണ് പിടികൂടിയത്. 

കോഴിക്കോട് പന്തലായിനി ആലത്തിയൽ വീട്ടിൽ ആഷിഷ്, മലപ്പുറം തിരൂ‌‌ർ സ്വദേശി നൗഷാദ്, എറണാകുളം ആലുവ സ്വദേശി ബഷീർ എന്നിവരാണ് കഞ്ചാവ് കടത്തിന് അറസ്റ്റിലായത്. ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടികൂടിയത് 30 കിലോ കഞ്ചാവും 300 ലഹരി ഗുളികകളുമാണ്. മിക്ക കേസുകളിലും വിദ്യാർഥികളും യുവതീ യുവാക്കളും പ്രതികളായുള്ളത്. 

ട്രെയിൻ വഴിയുള്ള ലഹരി കടത്ത് കുറഞ്ഞതായാണ് സൂചന.കഞ്ചാവ് കടത്തൽ സംഘങ്ങളിൽ സ്ത്രീകളും ഉള്ളതിനാൽ വാഹനപരിശോധനയ്ക്ക് വനിതാ ഉദ്യോഗസ്ഥരുടെ സ്ക്വാഡും ജില്ലയിൽ രൂപീകരിച്ചു.